വളാച്ചിറ മക്കാമസ്ജിദ് റോഡ് മഴ കനത്തതോടെ കുളമായി മാറി. ഇതോടെ ജനത്തിന് യാത്രയും ദുസ്സഹമായി. പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നെല്ലിമറ്റം,വാളാച്ചിറ റോഡില്‍ മക്കമസ്ജിദ് ജംക്ഷനില്‍ തുടങ്ങി മണിക്കിണര്‍ വരെയുള്ള ഒരു കിലോമീറ്ററോളമുള്ള റോഡാണ് ചെളിക്കളമായത്. വാര്‍ഡിലെ 200 ല്‍ പരം കുടുംബങ്ങള്‍ക്ക് ഉള്ള ഏക സഞ്ചാര മാര്‍ഗ്ഗം ഈ റോഡ് മാത്രമാണ്.
പല ആവശ്യങ്ങള്‍ക്കുമായി നാട്ടുകാര്‍ ഈ റോഡിനെ മാത്രമാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി ,പൊതുമരാമത്ത് അധികാരികള്‍ എന്നിവരോട് ഈ റോഡിന്റെ ദയനീയവസ്ഥയെപ്പറ്റി പലവട്ടം പരാതി പറഞ്ഞെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല, എത്രയും പെട്ടെന്ന് ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തകര്‍ന്ന റോഡില്‍ കൃഷിയിറക്കി പ്രതിക്ഷേധിച്ചു.