പെരുമ്പാവൂര്‍ : താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ എന്‍ ആര് എഛ് എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂടുതല്‍ തുക അനുവദിച്ചത്. മുന്‍പ് അനുവദിച്ച ഒരു കോടി 40 ലക്ഷം രൂപക്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം എല്‍ എ യുടെ പരിശ്രമത്തിലാണ് കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാം ഘട്ടം ടെന്‍ഡര്‍ പൂര്‍ത്തിയാക്കുന്നതിന് ഭാഗമായി ഉദ്യോഗസ്ഥര്‍ താലൂക്ക് ആശുപത്രി സന്തര്ശിച്ചു വേണ്ട നടപടികള്‍ സ്വീകരിച്ചു. പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാനുമായി കൂടി ആലോലോചിച്ചു കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കമെന്നു എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.
സാധാരണക്കാരന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനമാണ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഒരുക്കുന്നത്. ഇപ്പോള്‍ ആരംഭിച്ചിട്ടുളള എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് നീക്കമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ അറിയിച്ചു.