കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്.
അഭിഭാഷകനായ പിജി മനുവിനെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഗവണ്മെന്റ് പ്ലീഡര്‍ കൂടിയായ ഇയാള്‍ക്കെതിരേ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ക്കായി ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിരുന്നു.
കേസില്‍ ഇയാളുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങാൻ നല്കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് പോലീസ് മനുവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.