കൊച്ചി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കാന്റീന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവ്വഹിച്ചു.എറണാകുളം ജില്ലാപഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിച്ചു വന്നിരുന്ന കാന്റീന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ .എസ് . കെ ഉമേഷ് ഐ എ എസ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്പാ സ് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. വൈസ് പ്രസിഡന്റ് സനിതാ റഹിം അധ്യക്ഷത വഹിച്ചു.
രുചികരവും വൈവിധ്യവുമായ പുതിയ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നവീകരിച്ച കാന്റീൻ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമായി രാത്രി കാലത്തേക്കും നീട്ടിയതായി പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. അരക്കോടി രൂപ ചിലവിലാണ് കാന്റീൻ നവീകരിച്ചത്. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർമാരായ എം ജെ ജോമി, കെ.ജി. ഡോണാ മാസ്റ്റർ,ആശസനൽ, റാണി കുട്ടി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ , ഷൈനി ജോർജ്ജ് , എ.എസ്. അനിൽകുമാർ , മനോജ് മുത്തേടൻ,അഡ്വ. യേശുദാസ് പറപ്പള്ളി, കെ.വി. രവീന്ദ്രൻ , കെ.കെ.ദാനി, നാസർ പി.എം, അനിമോൾ ബേബി, ഷാന്റി എബ്രഹാം റൈജ അമീർ , അനിത ടീച്ചർ, ഷൈമി വർഗ്ഗീസ്, റഷീദാ സലീം, ലിസി അലക്സ് , ഷാരോൺ പനക്കൽ , അഡ്വ. എൽസി. ജോർജ്ജ്, എൽദോ ടോം പോൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ , ഫിനാൻസ് ഓഫാസർ ജോബി തോമസ്, എക്സി. എഞ്ചിനീയർ ശ്രീലത പി.ആർ എന്നിവർ പങ്കെടുത്തു.