കൊച്ചി: കോര്പറേഷന് ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസിന്റെ കെ ആര് പ്രേംകുമാര്‍ വിജയിച്ചു. 73 അംഗ കൗണ്‍സിലില്‍ 37 വോട്ട് നേടിയാണ് ജയം. പതിനെട്ടാം ഡിവിഷനിലെ കൗണ്‍സിലറാണ് കെ.ആര്.പ്രേമകുമാര്‍. പശ്ചിമ കൊച്ചിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രേമകുമാര്‍ കോര്പറേഷന് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡെപ്യൂട്ടി മേയറും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദ് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത്.