മുവാറ്റുപുഴ: മുളവൂര്‍ പള്ളിപ്പടി ന്യൂ കാസ്റ്റല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് ആദരവും നല്കി. ഇതോടനുബന്ധിച്ച് നടന്ന യോഗം ഡോ.സ ബൈന് ശിവദാസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചാരിറ്റി പ്രവര്‍ത്തകരായ സബീര്‍ മൂവാറ്റുപുഴയ്ക്കും നവാസ് ആക്കടയെയും ഡോ.സബൈന്‍ ശിവദാസ് ഉപഹാരം നല്കി ആദരിച്ചു.മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.പി.റസാക്ക് മുളവൂര്‍ ചാരിറ്റിയെയും സെക്രട്ടറി മുഹമ്മദ് ഷഫീഖ് ഒഴുപാറ യുവ ചാരിറ്റിയെയും പ്രസ്സ് ക്ലബ്ബ് അംഗങ്ങളായ യൂസഫ് അന്‍സാരി, അബ്ബാസ് ഇടപ്പിള്ളി എന്നിവര്‍ ചിറപ്പടി സൗഹൃദം ചാരിറ്റിയെയും ടി.എം.സാദിഖ് മുളവൂര്‍ പി.ഒ.ജംഗ്ഷന് മൈമചാരിറ്റിയെയും ഉപഹാരം നല്കി ആദരിച്ചു. ചsങ്ങില്‍ കെ.എം.ഫൈസല്‍, വി.എം.നൗഷാദ്, പി.എ.അബ്ദുല്‍ അസീസ്, സിംബിള്‍ സിദ്ധീഖ്, അലി.കെ.എം, താഹിര്‍ ടി.എന്‍, അല്‍ത്താഫ്.കെ.ഫൈസല്‍, അര്‍ഷാദ് കെ.എം, അല്‍ത്താഫ്.എ.എ എന്നിവര്‍ സംബന്ധിച്ചു.