മൂവാറ്റുപുഴ; കിഫ്ബി ഭൂമി ഏറ്റെടുക്കൽ ഓഫീസ് മൂവാറ്റുപുഴയിൽ പ്രവർത്തിപ്പിക്കുവാനാവശ്യമായ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിയോജക മണ്ഡല ആക്ഷൻ കൗൺസിൽ മുൻസിപ്പൽ ചെയർമാന് കത്ത് നൽകി.
കാക്കനാട് ഹൈവേ കൂത്താട്ടുകുളം നാലു വരിപ്പാത ഉൾപ്പടെയുള്ള മൂവാറ്റുപുഴയുടെ വിവിധ പ്രധാന പദ്ധതികളുടെയും ഇടുക്കി ജില്ലയുടെ പല പദ്ധതികളുടെയും ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഓഫീസാണിത്. ഈ ഓഫീസ് ഇപ്പോൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത് അങ്കമാലി മുൻസിപാലിറ്റിയുടെ കെട്ടിടത്തിലാണ്.
മൂവാറ്റുപുഴ മുൻസിപാലിറ്റിയിൽ സൗകര്യം ലഭ്യമാക്കുമെന്ന തീരുമാനമുണ്ടായാൽ മാത്രമേ മൂവാറ്റുപുഴയിലേക്ക് ഓഫീസ് മാറ്റുവാൻ ആവശ്യപ്പെടുവാൻ സാധിക്കുകയുള്ളൂവെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ പി.എം ഇസ്മയിൽ കൺവീനർ എൻ.അരുൺ എന്നിവർ പറഞ്ഞു