എറണാകുളം കോതമംഗലത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോതമംഗലം ഊന്നുകല്‍ തടിക്കുളം പോളാശേരിയില് ഷൈജുവിന്റെ ഇന്‍ഡിക്ക കാറിനാണ് തീ പിടിച്ചത്. തടി കുളത്തു നിന്നും ഊന്നുകല്ലിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. കാറില്‍ നിന്ന് തീ പടരുന്നതു കണ്ടതിനാല്‍ ഉടമ കാറു നിര്ത്തിയതിന്ശേഷം കാറില്‍ നിന്ന് ഇറങ്ങി മാറിനിന്നതിനാല്‍ അപകടം ഒഴിവായി. കാറിന് തീപിടിച്ച വിവരം നാട്ടുകാര്‍ കോതമംഗലം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോതമംഗലം ഫയര്‍സ് ഫോഴ്സ് സ്ഥലത്തെത്തി. സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ മുഹമ്മത് ഷാഫിയുടെ നേതൃത്വത്തില്‍ ഫയര്മാന്മാരായ റ്റി.പി.റഷീദ്, സിഡീക്ക് ഇസ്മായില്‍, കെ.എം.ഇബ്രാഹിം, എം ശംഭു എന്നിവര്‍ ചേര്‍ന്ന സംഘമാണ് തീ അണച്ചത്. കാറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.