മൂവാറ്റുപുഴ: റോഡ് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പൊന്നുംവില നല്കി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഒരിഞ്ചുപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. നിര്‍ത്തിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിര്‍മ്മാണ കാര്യത്തില്‍ യാതൊരു ആശങ്കവേണ്ടെന്നും എംഎല്‍എ പറഞ്ഞു.
സ്ഥലവില കൈപ്പറ്റിയശേഷവും ഉടമകള്‍ സ്ഥലത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ല. സര്‍വ്വേ കല്ലുകള്‍ മാറ്റിയും തര്‍ക്കമുന്നയിച്ചും പണിമുടക്കാനാണ് ചിലരുടെ ശ്രമം. ഇതിന്റെ വെളിച്ചത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കൂടുതല്‍ സര്‍വ്വേയര്‍മാരുടെ സേവനം ലഭ്യമാക്കിയത്. ഇവര്‍ തര്‍ക്കപ്രദേശങ്ങളില്‍ വീണ്ടും പരിശോധന നടത്തി സ്ഥലങ്ങള്‍ തിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഇതിനെടുത്ത കാലതാമസമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണം. പണം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത ഓരിഞ്ചുസ്ഥലം പോലും ഒവിവാക്കാതെ നിര്‍മ്മാണം നടത്തുവാനാണ് തീരമാനമെന്നും എംഎല്‍എ പറഞ്ഞു.