അങ്കമാലി: ഡയാലിസിസ് യൂണിറ്റ് ഉടന്‍ , അങ്കമാലി താലൂക്ക് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രി എന്ന നിലയില്‍ ആര്‍ദ്രം മാനദണ്ഡം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.
ആറര കോടി രൂപ ചെലവഴിച്ച് അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് എല്ലാവിധ സൗകര്യങ്ങളും ആശുപത്രിയില്‍ ലഭ്യമാക്കും. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനവും ഉടന്‍തന്നെ ആരംഭിക്കും. ഇതിനുള്ള മെഷീനുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിന്റെ ഭാഗമായി ഒരു ഗൈനക്കോളജിസ്റ്റിനെ കൂടി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയിലാണ് ആശുപത്രിയുടെ പുതിയ കാഷ്വാലിറ്റി സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിര്‍ണയിക്കുന്ന ട്രയാജ് സംവിധാനത്തിലാണ് കാഷ്വാലിറ്റി പ്രവര്‍ത്തിക്കുന്നത്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഗ്രീന്‍, യെല്ലോ, റെഡ് എന്നീ മൂന്ന് കാറ്റഗറികളാക്കി രോഗികളെ തരം തിരിക്കും. ശേഷം രോഗത്തിന്റെ തീവ്രത അനുസരിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കി വരുന്നു.
ജില്ലാ, താലൂക്ക് ആശുപത്രികള്‍ ആര്‍ദ്രം മാനദണ്ഡം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനും ഇത് പ്രകാരം രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികളില്‍ നേരിട്ടെത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വാര്‍ഡുകള്‍ സന്ദര്‍ശിച്ച് രോഗികളോടും കൂട്ടിരിപ്പുകാരോടും ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. രോഗികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കു മെന്ന് മന്ത്രി ഉറപ്പാക്കി.
അങ്കമാലി നഗരസഭാ ചെയര്മാന് മാത്യു തോമസ്, വൈസ് ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സാജു നെടുങ്ങാടന്‍, കൗണ്‍സിലര്‍മാരായ പി.വൈ ഏലിയാസ്, ഷൈനി മാര്ട്ടിന്, ലക്സി ജോയ്, ആര്.സി.എച്ച് ഓഫീസര്‍ ഡോ കെ.എന്‍ സതീഷ്, മെഡിക്കല്‍ അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സുനില്‍ ജെ. ഇളന്തട്ട്, നഴ്സിംഗ് സൂപ്രണ്ട് എ.കെ തനുജ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി സാബു തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.