സ്വാതന്ത്ര്യത്തിനെതിരെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ മീഡിയ പ്രസ് ക്ലബ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന സദസ്സ് നടത്തി. എറണാകുളം ഗാന്ധി സ്ക്വയറിന് മുന്പില് നടന്ന പ്രതിഷേധ സായാഹ്ന സദസ്സില്‍ നൂറോളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തിനു എതിരായി നടത്തുന്ന കടന്നുകയറ്റം അങ്ങേയറ്റം പ്രതിഷേധാര്‍ഹ മാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ എം പി സി ദേശീയ പ്രസിഡണ്ട് കെ വി ഷാജി പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയും മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയും മുറവിളി കൂട്ടുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താനുള്ള ഒരു പൗരന്റെ അവകാശത്തിനു മേല്‍ ഗവണ്മെന്റ് കടന്നുകയറുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്നു. ഇത്തരം നിലപാടുകള്‍ കേരള സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് ശക്തമായി ചെറുക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സായാഹ്ന സദസ്സ് ഒ എം പി സി ദേശീയ ജനറല്‍ സെക്രട്ടറി ടി ആര് ദേവന് അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് കെ വി ഷാജി ഉല്‍ഘാടനം ചെയ്തു.ഒ എം പി സി ദേശീയ വൈസ് പ്രസിഡണ്ട് പി ആര് സോം ദേവ് മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി അജിത ജെയ് ഷോര്‍ ജില്ല പ്രസിഡന്റ് സിബി തോമസ്,സുനില്‍ ഞാറക്കല്‍, ഇ എസ് ഷാജേന്ദ്രന്‍, കെ ബി സുബീഷ് ലാല്‍, വൃന്ദ വി നായര്‍, തുടങ്ങിയവര്‍ സംസാരിച്ചു.