പിവിസി പൈപ്പില്‍ കുടുങ്ങിയ മലമ്പാമ്പിനെ പുറത്തെടുത്തു. കൊച്ചിയിലാണ് മഴവെള്ളം പോകാനായി വച്ചിരിക്കുന്ന പൈപ്പിനകത്ത് മലമ്പാമ്പ് പെട്ട് പോയത്. കലൂര്‍ സിബിഐ റെസിഡന്‍ഷ്യല്‍ അസോസിയേഷനിലെ ആളുകള്‍ വനപാലകരെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഘം എത്തുകയും കട്ടര്‍ ഉപയോഗിച്ച് നീണ്ട പൈപ്പ് മുറിച്ച് മാറ്റുകയും നീണ്ട പരിശ്രമത്തിനൊടുവില്‍ മലമ്പാമ്പിനെ മോചിപ്പിക്കുകയും ആയിരുന്നു. ഇര വിഴുങ്ങിയ ശേഷം പൈപ്പിനകത്ത് കയറിപ്പറ്റിയ മലമ്പാമ്പ് അതില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെട്ട പാമ്പിനെ അഗ്നിരക്ഷാ സേന വനപാലകര്‍ക്ക് കൈമാറി.