കോതമംഗലം:അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ടെക്ക്നിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ (ടെക്ക്സോ )നഴ്സ്മാരെ ആദരിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ടെക്ക്സോ ചെയർമാൻ കെ.എസ്. റിസ്വാൻ കോയ നഴ്സ്മാർക്ക് മധുരം നൽകി. നഴ്സ്മാരുടെ സേവന സന്നദ്ധത ലോകം തിരിച്ചറിയുന്ന കാലത്തിലൂടെയാണ് കടന്നു പോകുന്നത്. മഹാമാരിയുടെ കാലത്ത് ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്നവരെ ആദരിക്കാൻ പൗരസമൂഹം തയ്യാറാകണമെന്ന് ചടങ്ങിൽ ടെക്ക്സോ ചെയർമാൻ പറഞ്ഞു. നഴ്സിങ് സൂപ്രണ്ട് അംബിക,ഹെഡ് നഴ്സ്
ത്രേസ്യാമ്മ,സ്റ്റാഫ് നഴ്സ്
നീബ പോൾ എന്നിവർ സംബന്ധിച്ചു. നേതാക്കളായ അമൽ രാഗ്, അലൻ സ്കറിയ എന്നിവർ നേതൃത്വം നൽകി.