മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങളെ ആദരിച്ചു. പഞ്ചായത്തിലെ 13 വാര്‍ഡുകളിലും ഹരിത കര്‍മ്മ സേന യൂസര്‍ ഫീ കളക്ഷന്‍ 100% പൂര്‍ത്തികരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ആദരവ് ഒരുക്കിയത്. യോഗം പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ മേഘലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. 2022-23 വര്‍ഷം സ്പില്ലോവറില്ലാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
നികുതി പിരിവില്‍ 100% പൂര്‍ത്തിയാക്കി, ആരോഗ്യമേഘലയിലെ മികച്ച പ്രവര്‍ത്തനം, ദുരാതാശ്വാസ നിധി, നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവ അടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ പഞ്ചായത്തിന് ലഭിച്ചിരുന്നു.
നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഭരണസമിതിക്കൊപ്പം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രവര്‍ത്തനങ്ങളെ ഏകോപിക്കുകയും ചെയ്ത എല്ലാ ജീവനക്കാരെയും, ഹരിത കര്‍മ്മ സേനാംഗങ്ങളെയും, കുടുംബശ്രീ പ്രവര്‍ത്തകര്‍. ആശാവര്‍ക്കര്‍മാര്‍. അംഗന്‍വാടി – നഴ്സറി സ്കൂള്‍ ജീവനക്കാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍,പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ഭാസ്കരന് മാസ്റ്റര്‍ എന്നിവരെയാണ് യോഗം ആദരിച്ചത്്.
വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. പി ജോളി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബിജു കുര്യാക്കോസ്, ജിഷ ജിജോ, പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി മുരളി, സരള രാമന് നായര്‍, അജി സാജു, രതീഷ് ചങ്ങാതി മറ്റം, ജെയ്സ് ജോണ്‍, ഷിജി മനോജ്, ജിബി മണ്ണത്തൂക്കാരന്‍, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജ് എം.എസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമസനന്, കില ആര്‍പി മാരായ കെ കെ. ഭാസ്കരന് മാസ്റ്റര്‍, കെ കെ ബാലകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.