മുവാറ്റുപുഴ : തുടര്‍ ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ബ്രിട്ടീഷുകാരുടെ മാതൃകയില്‍ ഇന്ത്യയെ വിഭജിച്ചു ഭരണം നേടാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ യുഡിഎഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ഡോ. മാത്യു കുഴല്നാടന് എംഎല്‍എയുടെ രാപ്പകല്‍ കാവല്‍ സത്യാഗ്രഹവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്മാരുടെ അവകാശത്തിന് മേല്‍ സംഘപരിവാര്‍ നടത്തുന്ന കടന്നു കയറ്റമാണ് ഈ നിയമം. ഭാരതത്തിന്റെ മതേതരത്വം ചരിത്രത്തിന്റെ ഭാഗമായി മാറുന്നത് വേദനയോടെയാണ് ജനാധിപത്യ വിശ്വാസികള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
4 വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയ ബില്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വിജ്ഞാപനം ചെയ്തത് ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് ഉപവാസ സമരത്തിന് തുടക്കം കുറിച്ച മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. വിവേചനപരമായ ഈ നിയമത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയര്മാന് കെ.എം സലിം അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ.എം അബ്ദുള്‍ മജീദ്, അഡ്വ. വര്‍ഗീസ് മാത്യു, പി.എം അമീര്‍ അലി, പി.പി എല്‍ദോസ്, സാബു ജോണ്‍,സുഭാഷ് കടയ്ക്കോട്, പായിപ്ര കൃഷ്ണന്, എം.എം സീതി, ടോമി പാലമല, കെ.എം പരീത്, മുഹമ്മദ് പനക്കന്‍, പി.എ ബഷീര്‍, ഒ.എം സുബൈര്‍, സിനി ബിജു, മിനി എല്‍ദോ, ആശ ജിമ്മി, എന്‍.കെ അനില്‍ കുമാര്‍, തോംസന് പിച്ചപ്പിള്ളി,
സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.