മൂവാറ്റുപുഴ: മൂല്യാധിഷ്ഠിതമായ പഠനമാണ് സമ്പൂര്‍ണ്ണമായ വിദ്യാഭ്യാസമെന്നും പഠിച്ചെടുക്കുന്ന മൂല്യങ്ങള്‍ ഭാവി ജീവിതത്തില്‍ നിലനിര്‍ത്താന്‍ സാധിക്കണമെന്നും ശശി തരൂര്‍ എം.പി ആഹ്വാനം ചെയ്തു. സത്യസന്ധത, സഹകരണം, ആദരവ്, ധര്‍മ്മബോധം ഇതെല്ലാം മനുഷ്യ ജീവിതത്തില്‍ പ്രധാനമാണെന്നും അത് പരിപോഷിപ്പിക്കാനുതകുന്ന വിദ്യാഭ്യാസ ക്രമങ്ങളെ നാമെല്ലാവരും പിന്തുണയ്ക്കണമെന്നും അദ്ദേഹം തുടര്‍ന്നു. മൂവാറ്റുപുഴ ജാമിഅ ബദ്രിയ അറബിക് കോളേജ് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ബദ്രിയയുടെ കരിക്കുലത്തെയും സാമൂഹിക ഇടപെടലുകളെയും സംബന്ധിച്ച് മതിപ്പു രേഖപ്പെടുത്തി. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശൈഖുനാ നൂറുല്‍ ഉലമ ഫരീദുദ്ധീന്‍ ഉസ്താദിന്റെയും ഉമ്മുല്‍ ഉലമ സൈനബ ഹാജയുടെയും ഹള്റത്തില്‍ സന്ദര്‍ശനം നടത്തി. ബദ്രിയ മുതഅല്ലിമീങ്ങളുമായി ദീര്‍ഘനേരം അദ്ദേഹം സംവന്ധിച്ചു. മാത്യു കുഴലിനാടന് എം.എല്‍.എ ആമുഖ പ്രസംഗം നടത്തി. കെ.എഫ് മുഹമ്മദ് അസ്ലം മൗലവി സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പാള്‍ കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, അല്‍ ഉസ്താദ് ഹംസ മൗലവി, അഫ്സല് മൗലവി മുള്ളരിങ്ങാട്, ഷജീര്‍ മൗലവി തിരുവനന്തപുരം, ഫൈസല്‍ മൗലവി മുരിക്കാശേരി, പി.എ കബീര്‍ , മൂസ മൂലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.