കൊച്ചി: യൂത്ത് ലീഗ് റാലിയുടെ ആലുവയിലെ കണ്‍വന്‍ഷനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സംസാരിക്കുന്നതിനിടെ പ്രസംഗം തടയാന്‍ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്.വാക്കേറ്റം രൂക്ഷമായതോടെ കണ്വന്ഷന് നിര്‍ത്തിവച്ചു.
ഈ മാസം 21ന് കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് റാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി ആലുവയില്‍ നടന്ന പരിപാടിയിലാണ് ബഹളമുണ്ടായത്. ജില്ലാ പ്രസിഡന്റ് സംസാരിക്കുന്നതിനിടയില്‍ ഒരു വിഭാഗം ആളുകള്‍ സദസില്‍നിന്ന് എഴുന്നേറ്റ് ബഹളം വച്ചു. ഇതിനിടെ വേദിയിലുണ്ടായിരുന്ന ചിലര്‍ ഇദ്ദേഹത്തിന്റെ മൈക്ക് പിടിച്ചുവാങ്ങാനും ശ്രമിച്ചതോടെ ബഹളം രൂക്ഷമാവുകയായിരുന്നു.
എറണാകുളത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള വിഭാഗീയതയാണ് യോഗത്തിലെ ബഹളത്തിന് കാരണമെന്നാണ് സൂചന.