മൂവാറ്റുപുഴ നഗരസഭയില്‍ കയ്യാങ്കളി, എ, ഐ വിഭാഗം നേതാക്കള്‍ നോക്കി നില്‍ക്കേ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കയ്യേറ്റം ചെയ്തു. ബുധനാഴ്ച രാവിലെയാണ് സംഭവം. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് എ വിഭാഗം നേതാവ് റംഷാദിനാണ് ഇടതു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. ജീവിച്ചിരിക്കുന്ന ചില വോട്ടര്‍മാര്‍ മരിച്ചതായി ചൂണ്ടിക്കാട്ടി ചില പരാതികൾ നല്‍കിയതോടെയാണ് ഇരുപക്ഷവും വാഗ്വാദത്തിലെത്തിയത്. ഇതിനിടെയാണ് റംഷാദിന് മർദ്ധനമേറ്റത്.നഗരസഭയില്‍ വോട്ടുചേര്‍ക്കുന്നതിനെ ചൊല്ലി ഇടതു- വലതു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം പതിവായിരുന്നങ്കിലും കയ്യേറ്റമുണ്ടായത് ആദ്യമായാണ്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഐ ഗ്രൂപ്പുകാര്‍ പ്രശ്നത്തില്‍ ഇടപെടാതെ ഒഴിഞ്ഞുമാറിയെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് ഗൂപ്പുകള്ക്കിടയില് ഉടലെടുത്തിട്ടുള്ള പടലപിണക്കങ്ങള്‍ ഇതോടെ മറനീക്കി പുറത്തുവന്നു. വോട്ടുചേര്‍ക്കലും നീക്കം ചെയ്യുന്നതും ഇവിടെ ചെയര്മാന് സ്ഥാനമോഹികളായ രണ്ടു നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പുതിരിഞ്ഞാണ്. സീറ്റുമോഹികളായ പാർട്ടിക്ക് പുറത്തുള്ള ചിലരും വോട്ടുചേർക്കലിൽ സജീവമായി രംഗത്തുണ്ട്.
പ്രശ്നത്തില്‍ നീതി തേടി യു ഡി എഫ് നേതാക്കളും കൗണ്‍സിലര്‍മാരും ഇന്ന് രാവിലെ പരാതിയുമായി മുനിസിപ്പല്‍ സെക്രട്ടറിയേ സമീപിക്കുകയായിരുന്നു.