കൊച്ചി : ഗ്ലാസ് പാളികള്‍ മറിഞ്ഞ് വീണ് യന്ത്രത്തിനിടയില്‍ പെട്ട് തൊഴിലാളി മരിച്ചു. കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിലാണ് സംഭവം. അസം സ്വദേശി ധന് കുമാര്‍ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ആയിരുന്നു അപകടം.
സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ഗ്ലാസ് പാളി ധന് കുമാറിന്റെ മേലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ഇയാള്‍ക്ക് അപകടം സംഭവിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.