എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ
ഉന്നത വിജയം നേടിയവർക്ക് ആദരം
മൂവാറ്റുപുഴ : എസ്. എസ്. എൽ. സി, പ്ലസ്-ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. വിജയധ്വനി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇടുക്കി എം. പി. അഡ്വ. ഡീൻ കുര്യാക്കോസ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. മികവിൻ്റെ മത്സരമായി പരീക്ഷകളെ കാണണമെന്നും വിജയാഘോഷങ്ങൾ അർത്ഥവത്തായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജർ കമാൻഡർ സി. കെ. ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്ജ്, പി. ടി. എ. പ്രസിഡൻ്റ് മോഹൻദാസ് എസ്., അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം., എം. പി. ടി. എ. പ്രസിഡൻ്റ് ജോളി റെജി എന്നിവർ സംസാരിച്ചു. സ്ക്കൂളിൻ്റെ ഉപഹാരം സി. കെ. ഷാജി ഡീൻ കുര്യാക്കോസിന് സമർപ്പിച്ചു. ബിജു കുമാറും ജീമോൾ കെ. ജോർജ്ജും ചേർന്ന് പൊന്നാടയണിയിച്ചു. എസ്. എസ്. എൽ. സി യിൽ എ പ്ലസ് നേടിയ 61 കുട്ടികളും പ്ലസ്-ടുവിൽ എ പ്ലസ് നേടിയ 24 വിദ്യാർത്ഥികളും എം. പി. യിൽ നിന്നും ആദരവ് ഏറ്റുവാങ്ങി