കൊച്ചി: ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടലിനെതിരെ കേസ്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കളമശേരി പോലീസാണ് കേസെടുത്തത്.ചൊവ്വാഴ്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട പത്തുപേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പാതിരാ കോഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.