മൂവാറ്റുപുഴ: എന്‍ഡിഎ നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് 12ന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പി.പി. സജീവ്, മണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പറവൂരും തൃപ്പൂണിത്തുറയിലും നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഉച്ചക്കഴിഞ്ഞ് 3ന് വാളകത്ത് എത്തിച്ചേരുന്ന ശബരിമല സംരക്ഷണ രഥയാത്രയെ ഇരുചക്രവാഹന അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. യാത്ര വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്നതോടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ എത്തിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, പി.സി. തോമസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് യാത്ര നായകര്‍ സംസാരിക്കും. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് എന്‍ഡിഎ നേതാക്കളായ ടി. ചന്ദ്രന്, സെബാസ്റ്റ്യന്‍ മാത്യു തുരുത്തിപ്പിള്ളി, റെജി കപ്യാരിട്ടേല്, ഷൈന്‍.കെ. കൃഷ്ണന്, എന്‍.ജി. വിജയന് എന്നിവര്‍ പറഞ്ഞു.