പെരുമ്പാവൂര്‍: കേരള വികസനത്തിന്റെ അടിസ്ഥാന ഘടകമായ പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത്തരം നയങ്ങള്‍ കേരളത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഉച്ചഭക്ഷണം, നിയമന നിരോധനം, ആനുകൂല്യ നിഷേധം തുടങ്ങി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ദ്രോഹിക്കുന്ന നടപടി സാംസ്കാരിക കേരളത്തിന് ചേര്‍ന്നതല്ല. കമ്മീഷന് പദ്ധതികളില്‍ താല്പര്യ നിക്ഷേപം നടത്താന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ സര്‍വ്വത്ര മേഖലയിലും അരാജകത്വം സൃഷ്ടിച്ച് കേരളത്തെ തകര്‍ക്കുകയാണെന്നും അദ്ധേഹം പറഞ്ഞു. കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ( കെ പി എസ് ടി എ )രണ്ട് ദിവസത്തെ സഹവാസ ജില്ലാ ക്യാമ്പ് പാണിയേലി പോര് ക്യാമ്പ് സൈറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം മനോജ് മുത്തേടന്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ക്യാമ്പ് സന്ദേശം നല്കി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എ ഉണ്ണി, വിന്‍സന്റ് ജോസഫ് , ജില്ലാ സെക്രട്ടറി അജിമോന് പൗലോസ്, ട്രഷറര്‍ കെ മിനിമോള്‍, സംസ്ഥാന കമ്മറ്റിയംഗം ബിജു വര്‍ഗീസ് സംസ്ഥാന ഓഡിറ്റര്‍ സി വി വിജയന്,ഷൈനി ബെന്നി ,എം എസ് റെജി,ടി എ മുരളി ,തോമസ് പീറ്റര്‍ ,ടീന സേവൃര്‍ ,സുനിത പി എ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെക്ഷനുകള്‍ക്ക് മാസ്റ്റര്‍ ട്രൈയിനര്‍ കെ ദിലീപ് കുമാര്‍ , മുന്‍ സംസ്ഥാന പ്രസിഡന്റ് വി കെ അജിത്കുമാര്‍ എന്നിവര്‍ നേത്യത്വം നല്കി. തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന് ഉദ്ഘാടനം ചെയ്തു.