ജനകീയ പ്രശ്നങ്ങളില്‍ ശാശ്വത പരിഹാരമാരുക്കാന്‍ മാത്യു കുഴല്നാടന് എംഎല്‍എ നടത്തിയ മഹാപഞ്ചായത്ത് മൂവാറ്റുപുഴക്ക് നവ്യാനുഭവമായി. പഞ്ചായത്തിലെത്തിയ ആയിരത്തിലധികം പരാതികളില്‍ മുന്നൂറോളം പരാതികള്‍ക്ക് തീര്‍പ്പാക്കിയതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അറിയിച്ചു. വിവിധ വകുപ്പുകളിലെ 65 ഉദ്യോഗസ്ഥരാണ് മഹാ പഞ്ചായത്തില്‍ പരാതി പരിഹരിക്കാനെത്തിയത്. രാവിലെ 9.30 ന് തുടങ്ങിയ മഹാ പഞ്ചായത്ത് വൈകിട്ട് 5 നാണ് സമാപിച്ചത്.
ശേഷിക്കുന്ന പരാതികളില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഇത് പരിശോധനകള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ശേഷിക്കുന പരാതികളില്‍ തീര്‍പ്പാക്കും. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരുക്കമുള്ള മോണിട്ടറിംഗ് സംവിധാനം എംഎല്‍എ ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്.
അവശേഷിക്കുന്ന പരാതികളില്‍ നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാക്കുമെന്ന് എംഎല്‍എ പറഞ്ഞു. തുടര്‍ നടപടികളില്‍ എംഎല്‍എ ഓഫീസ് നേരിട്ടിടപെടും. പഞ്ചായത്തുകള്‍ തോറും എല്ലാ മാസവും എംഎല്‍എ നേരിട്ടെത്തുന്ന തുടര്‍ പഞ്ചായത്തുകള്‍ നടക്കും. വിവിധ വകുപ്പ് തലവന്മാരടക്കം പഞ്ചായത്തിലും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് അഗസ്റ്റിന്, പിഎഎം ബഷീര്‍ (കോതമംഗലം) മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ് മറ്റ് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും പങ്കെടുത്തു.
റവന്യൂ, ആരോഗ്യം, പൊതുവിതരണ വകുപ്പുകള്‍ക്കെതിരെയായിരുന്നു പരാതികളിലേറെയും. ഇതില്‍ തന്നെ റവന്യ വകുപ്പിനെതിരായിരുന്നു കൂടുതല്‍ പരാതികള്‍. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്നങ്ങള്‍, ലൈഫ് പദ്ധതി, ദുരിതാശ്വാസ ഫണ്ടുകള്‍, പിഎംഎം മിഷന്റെ വീടുകള്‍, ഭൂമി തരം തിരിവുകള്‍, അംഗ പരിമിതരുടെ വിവിധ പ്രശ്നങ്ങള്‍, പട്ടയം സംബന്ധിച്ച പരാതികള്‍ എന്നിങ്ങനെയുള്ള പരാതികളായിരുന്നു മഹാ പഞ്ചായത്തിലെത്തിയത്.
2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന മാറാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പ്ലാപുഴയില് കുളിക്കടവും പുഴയോരത്ത് സംരക്ഷണ ഭിത്തിയും ഉടന്‍ നിര്‍മ്മിക്കാന്‍ മഹാ പഞ്ചായത്തില്‍ തീരുമാനമായി. സമീപവാസിയ പൗലോസിന്റെ വീടിനോട് ചേര്‍ന്ന് പൊളിഞ്ഞ് വീണ പുഴ തീരത്തിന്റെ സംരക്ഷണഭിത്തിയും കുളിക്കടവും കെട്ടുന്നതിനുള കാലതാമസം ചൂണ്ടികാട്ടി പൗലോസ് നല്കിയ പരാതിയിലാണ് തീരുമാനം.
വാട്ടര്‍ അതോറിറ്റി പമ്പ് ഓപ്പറേറ്ററായ ദിവസ കൂലിക്കാരനായ അംഗപരിമിതനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും ചെയ്ത ജോലിക്ക് ശമ്പളം ലഭിച്ചില്ലന്നുമുളള പരാതിയില്‍ തീര്‍പ്പാക്കി. ഇത് സംബന്ധിച്ച് പെഴക്കാപിളളി സ്വദേശി ഒഎ. മൈതീനാണ് പരാതിയുമായെത്തിയത്. കൊടുക്കാനുള്ള ശമ്പളം അടിയന്തിരമായി നല്കുവാനും ജോലിയില്‍ തുടരാനുള്ള അവസരം ഒരുക്കണമെന്നുമുള്ള മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ നിര്‍ദേശം വാട്ടര്‍ അതോറിറ്റി അംഗീകരിക്കുകയായിരുന്നു.
ആരക്കുഴ റോഡില്‍ നിന്നും കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് മൂലം ഗതാഗത കുരുക്ക് ചൂണ്ടികാട്ടിയ പരാതിയാണ് പൊലിസിനെതിരെ വന്നത്. ഇതില്‍ അടിയന്തിര പരിഹാരമുണ്ടാക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്കി.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത മാറാടിയിലെ കര്ഷകന് ബിനു മാത്യുവിന്റെ ഭാര്യ ബിജി ബാങ്കിലെ കടബാധ്യതകള്‍ തീര്‍ക്കാനുളള നിവേദനവുമായി വേദിയിലെത്തി.
പഞ്ചായത്തിലെത്തിയ പരാതികളില്‍ ഉടന്‍ തീര്‍പ്പാക്കാവുന്നവ തീര്‍പ്പാക്കുകയും ബാക്കിയുള്ളവ പരിശോധനകള്‍ക്ക് ശേഷം തീര്‍പ്പാക്കുമെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു.