മൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഏരിയാതല ഉദ്ഘാടനം ജില്ലാവൈസ്പ്രസിഡന്റ് എം.യു.അഷറഫ് നിർവ്വഹിച്ചു.കച്ചേരിത്താഴത്ത് ചാരുത ടെക്സ്റ്റയിൽസിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് ഗോപകുമാർ പാറപ്പാട്ട് അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി കെ.എൻ. ജയപ്രകാശ്,വൈസ് പ്രസിഡന്റ് മാരായ സജീവ് നന്ദനം,വി.ഇ.വാമനൻ, ജോർജ് മാലിപ്പാറ, ജബ്ബാർ പായിപ്ര, ജോയിന്റ് സെക്രട്ടറി അബുലൈസ് മക്കാർ, ടൗൺ യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ , ട്രഷറർ ബേബി കുളപ്പുറം, വനിതാ വിംഗ് കൺവീനർ സഫിയ സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.