മൂവാറ്റുപുഴ : ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാത്യുകുഴല്നാടന് എംഎല്‍എ നല്കിയ പ്രൊജക്ടുകളടക്കം 12ന് ചെരുന്ന ജില്ലാതല അവലോകന യോഗത്തില്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്തി വീണജോര്‍ജ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴയിലെത്തിയതായിരുന്നു മന്ത്രി.
മുന്‍പ് നല്കിയ കത്തും ആശുപത്രിയുടെ മുന്‍ഗണനാ പരിഗണനാവിഷയങ്ങളും മന്ത്രിയെ എംഎല്‍എ ബോധ്യപ്പെടുത്തി. പണിപൂര്‍ത്തീകരിച്ച് കിടക്കുന്ന ലേബര്റൂമിന്റേയും ഓപ്പറേഷന് തിയറ്ററിന്റേയും പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആക്കുന്നതിന് ഉയര്‍ന്ന ശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ അനിവാര്യമാണ്. ഇതിനായി മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 2426000 രൂപ എന്‍എച്ച് എമ്മിന് കൈമാറിയിട്ടുണ്ട്, ഇതിനു വേണ്ട ബാക്കി തുക കൂടി നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും അനുവദിക്കണമെന്ന് മന്ത്രിയോട് എംഎല്‍എ ആവശ്യപ്പെട്ടു.