മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ കാർഡിയോളജി വിഭാഗവും
കാർഡിയോളജി ബ്ലോക്കും സ്ഥാപിയ്ക്കണo. ആശുപത്രിയിലെ
“വിമുക്തി ” ഡി അഡിക്ഷൻ സെൻ്റർ പ്രവർത്തനം പുനരാരംഭിയ്ക്ക ണo സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോഗ്യമന്ത്രി വീണ ജോർജിന് നിവേദനം നൽകി.
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ പ്രധാനപ്പെട്ടതും കൂടുതൽ രോഗികൾ ചികിത്സയ്ക്ക് എത്തുന്നതുമായ ആശുപത്രിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രി. കിഴക്കൻ മേഖലയിലുള്ളവർ ഇപ്പോൾ ഹൃദ്രോഗചികിത്സയ്ക്ക് ആശ്രയിക്കുന്നത് കോട്ടയം മെഡിക്കൽ കോളേ ജിലും എറണാകുളം ജനൽ ആശുപത്രിയിലുമാണ്. ഇവിടേയ്ക്ക് എത്തണമെങ്കിൽ രണ്ട് മണിക്കൂർ യാത്ര ചെയ്യണം. വിദഗ്ദ്ദ ചികിത്സ ഉടൻ ആവശ്യമുള്ളപ്പോൾ രോഗികൾക്ക് ഭീമമായ ചിലവിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിയ്ക്കണo.
മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് ചേർന്നുള്ള ആശുപത്രി വളപ്പിലെ സ്ഥലത്ത് ഐസിയു, വെന്റിലേറ്റർ, കാത്ത്ലാബ് ഉൾപ്പെടെ കാർഡിയോളജി ബ്ലോക്ക് നിർമ്മിയ്ക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം.കൂടാതെ മൂവാറ്റുപുഴ ജനറലാശുപത്രിയിൽ പ്രവർത്തിച്ചിരുന്ന
ജില്ലയിലെ “വിമുക്തി ” ഡി അഡിക്ഷൻ സെൻ്റർ പ്രവർത്തനം പുനരാരംഭിയ്ക്കണം.
ലഹരി വിരുദ്ധ പ്രചാരണ രംഗത്ത് വിമുക്തി ലഹരി വർജന മിഷന് കീഴിൽ ആരോഗ്യവകുപ്പിൻ്റെ സഹകരണത്തോടെ 2019 ൽ തുടങ്ങിയ
വിമുക്തി കേന്ദ്രം നിരവധി പേർക്ക് ആശ്വാസമായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിനാൽ ഡോക്ടർ ജീവനക്കാർ എന്നിവരെ പിരിച്ചുവിട്ട് മാസങ്ങളായി കേന്ദ്രം പ്രവർത്തിയ്ക്കുന്നില്ല. ഇവിടെ ആരോഗ്യവകുപ്പാണ് നിയമനം നടത്തുന്നത്.
സിപിഐ എം ഏരിയ കമ്മറ്റി അംഗവും ആശുപത്രി വികസന സമിതി അംഗവുമായ സജി ജോർജ് മന്ത്രിക്ക് നിവേദനം കൈമാറി. മൂവാറ്റുപുഴ നഗരസഭ എൽഡിഎഫ് കൗൺസിൽമാരായ കെ ജി അനിൽകുമാർ, നിസ അഷറഫ്, നെജില ഷാജി, ഫൗസിയ അലി എന്നിവരും ഒപ്പമുണ്ടായി.