കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം.ഏബ്രഹാമും നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണവുമായി ഐസകും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്‍സ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമന്‍സ് എന്നുമാണ് ഇരുവരുടെയും വാദം.