മൂവാറ്റുപുഴ: ഭവനനിര്‍മ്മാണത്തിനും മൃഗസംരക്ഷണത്തിനും കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്കി പായിപ്ര ഗ്രാമപഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷോബി അനില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പി എം അസീസ് അധ്യക്ഷത വഹിച്ചു.
കാര്‍ഷിക മേഖലയുടെ സമഗ്ര അഭിവൃദ്ധിക്കായി നെല്‍കൃഷി വികസനം പച്ചക്കറി കൃഷി വികസനം പായിപ്ര കവല വികസനം പോയാലി ടൂറിസം പദ്ധതി പള്ളിച്ചിറ ടൂറിസം പദ്ധതി മുളവൂരില്‍ കളിസ്ഥലം മുളവൂര്‍ സ്കൂള്‍ ഗ്രൗണ്ട് നവീകരണം, ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറുടെ സേവനം പായിപ്ര കവലയില്‍ വെയിറ്റിംഗ് ഷെഡ്, കംഫര്‍ട്ട് സ്റ്റേഷന് എന്നീ പദ്ധതികള്‍ക്ക് തുക ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെല്‍കൃഷി വികസനത്തിന് അഞ്ച് ലക്ഷം രൂപയും പച്ചക്കറി വികസനത്തില്‍ 12 ലക്ഷം രൂപയും മൃഗസംരക്ഷണ ക്ഷീര വികസന മേഖലയില്‍ കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം മുട്ടക്കോഴി വളര്‍ത്തല്‍ മൃഗ ആശുപത്രിക്ക് മരുന്ന് വാങ്ങല്‍ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്ലിഡി എന്നീ പദ്ധതികള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മൃഗസംരക്ഷണത്തിന് 25 ലക്ഷം രൂപയും ക്ഷീരവികസനത്തിന് 10 ലക്ഷം രൂപയും മൃഗങ്ങളുടെ രോഗനിയന്ത്രണത്തിന് അഞ്ച് ലക്ഷം രൂപയും കാര്‍ഷിക മൃഗസംരക്ഷണ മേഖലയുടെ സമഗ്ര വികസനത്തിനും സ്വയം പര്യാപ്തതയ്ക്കുമായി ഒരുകോടി രൂപ ഈ ബജറ്റില്‍ വകയിരുത്തുന്നു. ആരോഗ്യമേഖലയില്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങല്‍ ഹാപ്പി ക്ലിനിക്ക് പകര്‍ച്ച ഇതര വ്യാധികളുടെ പ്രതിരോധം എന്നിവയ്ക്ക് വേണ്ടി 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തുന്നു. ശുചിത്രം ഒരു കോടി 75 ലക്ഷം ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്, ലൈഫ് ഭവന പദ്ധതിക്കും വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കലിനുമായി രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ജനകീയവും ആക്കും.
ബയോഗ്യാസ് പ്ലാന്റിന് 15 ലക്ഷം രൂപയും യുവജനക്ഷേമത്തിന് ഒരു ലക്ഷം രൂപയും വായനശാലകളിലും സ്കൂളുകളിലും പത്രം ഇടുന്നതിന് 2 ലക്ഷം രൂപയും തെരുവ് വിളക്കുകള്‍ പരിപാലനത്തിനായി 5 ലക്ഷം രൂപയും റോഡ് സംരക്ഷണത്തിനും വികസനത്തിനും ഒരു കോടി 20 ലക്ഷം രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് ഒരു ലക്ഷം രൂപയും ആശ്രയ പദ്ധതിക്ക് 5 ലക്ഷം രൂപയും എസ് എസ് എ പദ്ധതി വിഹിതമായ പന്ത്രണ്ടര ലക്ഷം രൂപയും ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിവിധ ഏജന്‍സികള്‍ ത്രിതല പഞ്ചായത്തുകള്‍ ഇതര വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവിധ ഫണ്ടുകള്‍ തനത് വരുമാനവും ധനസ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തി പായിപ്ര ഗ്രാമപഞ്ചായത്തിന്റെ സമകരമായ പുരോഗതി ലക്ഷ്യമിട്ട് വിവിധങ്ങളായ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബജറ്റ് വിഭാവനം ചെയ്തിട്ടുള്ളത് ആകെ 296842877രൂപ വരവും 287696314 രൂപ ചെലവും 9146563 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് ഇന്നിവിടെ അവതരിപ്പിക്കുന്നത് . പഞ്ചായത്തിന്റെ്റെ പ്രതീക്ഷിത വരുമാനങ്ങളും ചെലവുകളും ഉള്‍പ്പെടുത്തിയും വിട്ടു കിട്ടിയ സ്ഥാപനങ്ങളുടെയും സ്റ്റാന്‍ഡിങ് കമ്മറ്റികളുടെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികള്‍ ഉള്‍പ്പെടുത്തിയുമാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ മുഹമ്മദ് ഷാഫി, എം സി വിനയന് , ഷാജിദ മുഹമ്മദാലി, മെമ്പര്‍മാരായ ഇ എം ഷാജി, സക്കീര്‍ ഹുസൈന്, ജയശ്രീ ശ്രീധരന് ,റജീന ഷിഹാജ്, ബെസി എല്‍ദോ , ജലാലുദീന്‍, ദീപ റോയി, നജിഷാനവാസ്, എം എ നൗഷാദ്, എ റ്റി സുരേന്ദ്രന് ,വിജി പ്രഭാകരന്, വി ഇ നാസര്‍,എല്‍ജി റോയി, സുകന്യ അനീഷ്എന്നിവര്‍ സംസാരിച്ചു