പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകള്‍ക്കാണ് അനുമതി ലഭ്യമായത്. ഏറെ നാളായി മോശമായ ഈ റോഡുകള്‍ നവീകരിക്കുന്നതിന് തുക അനുവദിക്കാത്ത സാഹചര്യത്തില്‍ അടിയന്തിരമായി നന്നാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലെയും പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലെയും ഉള്‍പ്പെട്ട 35 റോഡുകളുടെ പട്ടിക തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് എം.എല്‍.എ സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള 18 റോഡുകള്‍ക്കാണ് മന്ത്രി അനുമതി നല്‍കിയത്.
അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക്കുന്നം – കോട്ടച്ചിറ റോഡ് 40 ലക്ഷം രൂപ, ചെട്ടിനട – വലിയപ്പാറ റോഡ് 25 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചെട്ടിനട – കുന്നേലം – വലിയപ്പാറ റോഡ് – 25 ലക്ഷം, വളവുംപടി – കനാല്‍ ബണ്ട് റോഡ് – 25 ലക്ഷം, പുക്കാട്ടുമാരി – വള്ളിക്കാട്ടു – കുഞ്ച റോഡ് – 20 ലക്ഷം, മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുടക്കുഴ – പാണ്ടിക്കാട് റോഡ് – 15 ലക്ഷം, നെടുങ്കണ്ണി – ചൂരമുടി റോഡ് – 25 ലക്ഷം, പാറ – കുറുപ്പംകുന്ന് റോഡ് – 12 ലക്ഷം, കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൊടുവേലിപ്പടി – കൂടാലപ്പാട് റോഡ് – 25 ലക്ഷം, ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒക്കല്‍ അമ്പലം – ചേലമറ്റം അമ്പലം ആര്‍ച്ച് റോഡ് – 75 ലക്ഷം, രായമംഗലം ഗ്രാമപഞ്ചായത്തിലെ പുല്ലുവഴി കവല – തുരുത്തിപ്ലി റോഡ് – 30 ലക്ഷം, പുത്തൂരാന്‍ കവല – പുളിയാമ്പിള്ളി നാല് സെന്റ് കോളനി റോഡ് – 15 ലക്ഷം, പുല്ലുവഴി – കല്ലില്‍ അമ്പലം – പണിക്കരമ്പലം കനാല്‍ ബണ്ട് റോഡ് – 22 ലക്ഷം, വെങ്ങോല ഗ്രാമപഞ്ചായത്തിലെ ആനിക്കാമറ്റം – വല്ലൂരാന് റോഡ് – 25 ലക്ഷം, എം.എച്ച് കവല – വെട്ടിക്കാട്ടുക്കുന്ന് റോഡ് – 20 ലക്ഷം, കോപ്രാമ്പി റോഡ് – 15 ലക്ഷം, വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ
നെടുങ്ങപ്ര – ചൂരത്തോട് റോഡ് – 50 ലക്ഷം, കനാല്‍ പാലം – അശമന്നൂര്‍ റോഡ് – 35 ലക്ഷം രൂപ എന്നിവയ്ക്കാണ് ഭരണാനുമതി ലഭ്യമായത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു ഉടന്‍ തന്നെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.