മൂവാറ്റുപുഴ: ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് രാത്രി എട്ടിന് പ്രവര്‍ത്തകര്‍ അവരവരുടെ വീടുകളില്‍ മെഴുക് തിരിയും മണ്ണെണ്ണ വിളക്ക് തെളിയിച്ചും ഓണ്‍ലൈനില്‍ സ്റ്റാറ്റസിട്ടുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധ പരിപാടികള്‍ക്ക് എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ഗോവിന്ദ് ശശി, പ്രസിഡന്റ് ശരത്.വി.എസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അജയ് പി.എസ്, സുഫിന് സുല്‍ഫി, അബിന്‍ വര്‍ഗീസ്, ചിന്ജോന് ബാബു, അതിനാന്, ശരത്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി.