മുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് മുവാറ്റുപുഴ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസിനെതിരയ സിഎജി റിപ്പോര്‍ട്ടിലെ ഓരോ കണ്ടെത്തലുകളും പ്രതികൂട്ടിലാക്കുന്നത് പോലീസ് മേധവിയെയാണ്, എന്നാല്‍ എന്ത് വിലകൊടുത്തും ബെഹ്റയെ സംരക്ഷിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി. 145 വാഹനങ്ങള്‍ ചട്ടവിരുദ്ധമായി വാങ്ങിയതും, മള്‍ട്ടിമീഡിയ പ്രോജക്ടര്‍ വാങ്ങിയതിലെ തട്ടിപ്പിനും പിണറായി തലവനായ ആഭ്യന്തര വകുപ്പിന്റെ അംഗീകാരം കൊടുത്തതിന് പിന്നിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇത്രയും ഗുരുതരമായ ക്രമേക്കേട് സിഎജി ചൂണ്ടികാട്ടിയിട്ടും മുഖ്യമന്ത്രി എന്തിന് ബഹ്റയെ സംരക്ഷിക്കുന്നതും ദുരൂഹമാണ് എന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.

മുവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷം നേതാക്കള്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി എസ് സലിം ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. വര്‍ഗീസ് മാത്യു, പായിപ്ര കൃഷ്ണന്, മുഹമ്മദ് പനക്കല്‍ ഡിസിസി സെക്രട്ടറിമരായ പി.പി.എല്‍ദോസ്, ഉല്ലാസ് തോമസ്, കെ.എം.സലിം, പീ എസ് എ ലത്തീഫ്, പീ എം എലിയാസ്, അസീസ് പി എം, കമാലുദ്ദീന് കെ വി. എന്നിവര്‍ പങ്കെടുത്തു.