മൂവാറ്റുപുഴ : ആരോഗ്യ ശുചിത്വ മേഘലയില്‍ വേറിട്ട പ്രവര്‍ത്തനം നടത്തിവന്ന ജന്മനാ ബധിരനും മൂകനുമായ മഠത്തില്‍ സെയ്ദ് മുഹമ്മദിനെ നഗരസഭ ആരോഗ്യ വിഭാഗം ആദരിച്ചു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിഭാഗം ചെയര്മാന് പി എം അബ്ദുല്‍ സലാം സെയ്ദ് കുഞ്ഞിന് ഉപഹാരം നല്കി. പ്രതിപക്ഷ നേതാവ് ആര്.രാഗേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ നിസ അഷറഫ്, രാജശ്രീ രാജു , കൗണ്‍സിലര്‍മാരായ ജിനു മടക്കല്‍, കെ.കെ. സുബൈര്‍, അമല്‍ ബാബു, ജോളി മണ്ണൂര്‍, അസം ബീഗം, ജനന മരണ രജിസ്റ്റാര്‍ കെ.വി. വിന്‍സന്റ് , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.അഷറഫ്, ടി.കെ.ഷീജ, ഷീന എന്‍ , ലത. എം എന്നിവര്‍ സംസാരിച്ചു.
ശുചീകരണ പ്രവര്‍ത്തനത്തില്‍ വേറിട്ട മാതൃകയിലാണ് സെയ്ദിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ 10 ദിവസക്കാലമായി കാവുങ്കരയിലെ കാനകളിലും വഴിയോരങ്ങളിലും നഗരസഭ ജീവനക്കാര്‍ക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളിലായിരുന്നു സെയ്ദ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി കച്ചേരിതാഴത്ത് നടത്തിയ ഷൂ പോളിഷിംഗ് ശ്രേദ്ധേയമായിരുന്നു. പൊതു വിഷയങ്ങളില്‍ ഇദ്ദേഹം നടത്തിയ പല സമരങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.