കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയയ്ക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നേരത്തെ ലോകായുക്ത തള്ളി. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ആര്.എസ്. ശശികുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.