കൊച്ചി: അങ്കമാലിയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അങ്ങാടിക്കടവ് റെയില്‍വെ ഗേറ്റിന് സമീപം അടിപ്പാത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗത തടസ്സപ്പെട്ടത്.
അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്താണ് അപകടം സംഭവിച്ചത്.മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകള്‍ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്.
മണ്ണിടിച്ചിലിന് തൊട്ടു പിന്നാലെ വന്ന എറണാകുളം ഇന്റര്‍സിറ്റി പിടിച്ചിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഒരു കിലോമീറ്ററോളം നടന്ന് അങ്കമാലി ടൗണിലെത്തി വിവിധ ഭാഗങ്ങളിലേക്ക് ബസിനാണ് പോയത്. കൊരട്ടി, ചാലകുടി, അങ്കമാലി തുടങ്ങിയ സ്ഥാലങ്ങളില്‍ ടെയിൻ പിടിച്ചിട്ടു.