മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റും, ആയവന ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാരിമററം ഞാളാംകുന്നേല് വിന്‍സെന്റ് ജോസഫ് (57) നിര്യാതനായി. സംസ്കാരം ജൂണ്‍ 10 ശനിയാഴ്ച രാവിലെ 11 മണിക്ക് രണ്ടാര്‍ സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍. മകന്: ആന്റണി വിന്‍സെന്റ്. ദീര്‍ഘകാലം ആയവന ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന വിന്‍സെന്റ് യു.ഡി.എഫ്. എറണാകുളം ജില്ലാ കണ്‍വീനര്‍, കേരള കോണ്‍ഗ്രസു് (ജേക്കബ്ബ്) ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്