മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുകന്യ അനീഷ് ,എം സി വിനയന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നിത്യോപയോഗ സാധങ്ങളുടെ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം ചെയ്തു .
പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ ഓണറേറിയവും സുമസുകളുടെ സഹായത്തോടും കൂടി തയ്യാറാക്കിയ കിറ്റുകളാണ് തങ്ങളുടെ വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ മൂലം പണിക്ക് പോകാന്‍ കഴിയാതെ കഷ്ടത അനുഭവിക്കുന്ന കുടുബങ്ങളില്‍ വിതരണം ചെയ്തത് എന്നും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്ത കുട്ടികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് ഇനി മുന്നിലുള്ള പ്രധാന ലക്ഷ്യം എന്നും മെമ്പര്‍മാരായ എം സി വിനയന് ,സുകന്യ അനീഷ് എന്നിവര്‍ പറഞ്ഞു.