കോതമംഗലo : കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം.
നിലവില്‍ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ കോടതി സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ജാമ്യവും അനുവദിച്ചിരുന്നു. ഷിയാസിനൊപ്പം കേസെടുത്ത മാത്യു കുഴല്‍ നാടൻ എംഎല്‍എയ്ക്കും കോടതി ജാമ്യം അനുവദിച്ചിച്ചിരുന്നു.