കളമശ്ശേരി : കളമശ്ശേരി സ്ഫോടനത്തില്‍ മരണം നാലായി. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാ(61)ണ് മരിച്ചത്.ജോയ്ക്ക് സ്ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനൊടുവില്‍ സ്ഫോടനം നടത്തിയ ഡൊമിനിക്ക് മാര്ട്ടിൻ പിടിയിലായിരുന്നു.