കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച കുറിച്ച സർവകാല റിക്കാർഡ് തിരുത്തി സ്വർണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു കൂടിയത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 47,760 രൂപയിലും ഗ്രാമിന് 5,970 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില.
ചൊവ്വാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്. രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി ഉയർന്നത്. ഇതിന് മുൻപ് 2023 ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു ചരിത്രത്തിലെ പവന്റെ ഏറ്റവും ഉയർന്ന വില.