മൂവാറ്റുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തൃക്കാരിയൂര്‍ ഗ്രൂപ്പ് രാമംഗലം സബ്ഗ്രൂപ്പില്‍പെട്ട മുളവൂര്‍ അറേക്കാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി-കാര്‍ത്തിക മഹോത്സവം തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി( 07-03-2022, 08-03-2022) ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീഷന് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി ശബരിമല മുന്‍ മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. 7 ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിഷേകം, ഗണപതി ഹോമം, എതൃത്തപൂജ, വിവിധ വഴിപാടുകള്‍, ഉച്ചപൂജ നടക്കും. വൈകിട്ട് 5.30ന് നടതുറക്കല്‍, തുടര്‍ന്ന് ദീപാരാധന, കളമെഴ്ത്തുംപാട്ടും, അത്താഴപൂജ, ഭദ്രകാളിപൂജ നടക്കും. വൈകിട്ട് 7.40ന് ട്രാക്ക് ഗാനമേളയും കുട്ടികളുടെ കലാപരിപാടികളും നടക്കും.
രണ്ടാം ദിവസം മാര്‍ച്ച് 8 ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, അഷ്ടാഭിഷേകം, ഗണപതിഹോമം, എതൃത്തപൂജ, ശ്രീബലി എഴുന്നള്ളിപ്പ്, വിവിധ വഴിപാടുകള്‍, വിഷ്ണുപൂജ, ഉച്ചപൂജ, ക്ഷേത്രം തന്ത്രി ചേന്നാസ് ഗിരീശന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നവകം, പഞ്ചഗവ്യം, കലശാഭിഷേകം നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, മൂന്നിന് കാവടി, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ കഴ്ചശ്രീബലി മണ്ഡപത്തില്‍ എതിരേല്‍പ്പ് നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7.30 ന് അത്താഴപൂജ, 8 ന് വിളക്കിനെഴുന്നെള്ളിപ്പ് നടക്കും. ഗജകേസരി ഈരാറ്റുപേട്ട അയ്യപ്പന് അറേക്കാട് ഭഗവതിയുടെ തിടമ്പേറ്റും. രാത്രി 9.30ന് മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
ക്ഷേത്രം ഉത്സവത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം.തങ്കപ്പന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ക്ഷേത്രാങ്കണത്തിലെത്തിയ പി.എം.തങ്കപ്പനെ ക്ഷേത്രം മേല്‍ശാന്തി പി.എന്‍.നാരായണന് നമ്പൂതിരി സ്വീകരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി മൊമന്റോ നല്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇ.എം.ഷാജി, എം.എസ്.അലി, ബെസ്സി .എല്‍ദോസ്, പി.എം.അസീസ്, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണന്, സെക്രട്ടറി വി.ഡി.സിജു, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ സംമ്പന്ധിച്ചു.