കൊച്ചി: പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു.), ജി.എസ്.ടി ഇന്റലിജന്‍സ് കമ്മീഷണറുടെ ഓഫീസ് ഉപരോധിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം അബ്ദുള്‍ മജീദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ അനുകൂല സര്‍വ്വീസ് സംഘടന നേതാക്കളുടെ ആശീര്‍വാദത്തോടെ ജി.എസ്.ടി വകുപ്പില്‍ പ്രതിപക്ഷ സര്‍വ്വീസ് സംഘടന നേതാക്കളെ തീര്‍ത്തും അപഹാസ്യമായി അടിച്ചമര് ത്തുന്നത്, കൈയും കെട്ടി നോക്കി നില്‍ക്കില്ലന്ന് അദ്ദേഹം ശക്തമായി പ്രഖ്യാപിച്ചു.
സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ 3 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യയ്തത്. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യവും നടപടി നേരിടുന്നവരില്‍ ഉള്‍പ്പെടുന്നു . പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്പെന്ഷന് നടപടി അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.യാഥാര്‍ഥ്യ ബോധത്തോടെയുള്ള വര്‍ത്തകള്‍ ,വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം നല്‍കുകയും ചെയ്ത സര്‍വീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സംഘടന ആരോപിച്ചു.
എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉപരോധ സമരത്തിന് അധ്യക്ഷത വഹിച്ചു. എസ്.ഇ.യു.സംസ്ഥാന
ജനറല്‍ സെക്രട്ടറി അമീര്‍ കോടുര് ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട്, മുസ്ലിം ലീഗ് നേതാക്കളായ പി.കെ ജലീല്‍ , കൊച്ചു മൈതീന്‍, എന്‍ ജി. ഒ.അസോസിയേഷന് സംസ്ഥാന ട്രഷറര്‍ തോമസ് ഹെര്‍ബിറ്റ്, അസോസിയേഷന് നേതാവ് ബേസില്‍ ജോസഫ് , എസ്.ഇ.യു സംസ്ഥാന ട്രഷറര്‍ നാസര്‍ നങ്ങാരത്ത് ജില്ലാ പ്രസിഡന്റ് പി.എം നൗഷാദ് സെക്രട്ടറി പി.എം. റയീസ്, ട്രഷറര്‍ എ.കെ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.