നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടര കോടിയുടെ സ്വര്‍ണം പിടികൂടി. 12 മണിക്കൂറിനിടയില്‍ രണ്ട് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫില്‍ നിന്നും 2466 ഗ്രാം സ്വര്‍ണവും മുഹമ്മദ് നഫീസില്‍ നിന്ന് 1817 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അഷ്റഫും നഫീസും സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്. ഇത്തരത്തില്‍ അഷ്റഫിന്റെ കയ്യില്‍ നിന്നും 654 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മലദ്വാരത്തില്‍ നിന്നും 1812 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെത്തി.