മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്ത് പതിനഞ്ചു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പായിപ്ര ഗ്രാമ പഞ്ചായത്തിലെ ചാരപ്പാട് എസ്. സി ശ്മശാനം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആലീസ് കെ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത സിജു , ഗ്രാമ പഞ്ചായത്ത് അംഗം മറിയംബീവി നാസര്‍, ഭാരവാഹികളായ സി.സി അജന്, സി.റ്റി. തങ്കപ്പന്, തങ്കപ്പന് ചാരപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.