ആലുവ : കൊല്ലപ്പെട്ട കുട്ടിയുടെ വീട് കേരള സംസ്ഥാന നിയമസഹായ അതോറിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കേരള സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യുട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. കേരള സംസ്ഥാന നിയമസഹായ അതോറിറ്റി സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍, ജില്ലാ നിയമ സഹായ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എന്‍. രഞ്ജിത് കൃഷ്ണന്, കേരള വിക്ടിം റൈറ്റ്സ് സെന്റര്‍ കമ്പനി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പാര്‍വതി മേനോന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആവശ്യമായ സഹായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.