മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ജനറല്‍ മര്‍ച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി പി.എ. കബീര്‍ വീണ്ടും തെരഞ്ഞെടുക്കപെട്ടു. ഭരണ സമിതി അംഗങ്ങളായി അനസ് കൊച്ചുണ്ണി, പി.കെ. ഐസക്ക്, പ്രശാന്ത് ആര്.കര്‍ത്താ , ഇ.എം.ഹബീബ്, അനില്‍കുമാര്‍ കെ.ദാമോദരന്‍,പി.കെ. മഹേഷ്, മിനി ജയന് , സി.പി. അലിയാര്, സി.പി. ടോമി വര്‍ക്കി,കെ.എ. ഡാനി, കെ.പി. ഷാജി, താരാ റോയി, അശ്വതി സോമന് ,ജിനമേരി ജോര്‍ജ് എന്നിവരും തെരഞ്ഞെടുക്കപെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നു ബ്രാഞ്ചുകള്കൂടിആരംഭിക്കുമെന്നും സ്ഥലംവാങ്ങി ആഡിറ്റോറിയം നിര്‍മിക്കുമെന്നും പി.എ. കബീര്‍ പറഞ്ഞു.