ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നാറ്റ് ടെസ്റ്റിന് 3 കോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാൻ ഈ ടെസ്റ്റ് സഹായകരമാകും.
കൂടുതല്‍ ജീവനക്കാരെ ആലുവ ജില്ലാ ആശുപത്രിയിൽ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ആയുഷ് പദ്ധതിയിൽ പെടുത്തി ആലുവ മുനിസിപ്പാലിറ്റിയിൽ ഹോമിയോ ഡിസ്പൻസറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു
സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ജെറിയാട്രിക് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍ ദൈര്‍ഘ്യം കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ വയോജനങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും വലിയ പ്രാധാന്യമാണുള്ളത്. അതിനുതകുന്ന രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ജെറിയാട്രിക് വാര്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്.
രോഗവുമായി ആശുപത്രിയിലേക്ക് വരുമ്പോള്‍ അവിടത്തെ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസമുണ്ടാകണം. അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഓരോ സര്‍ക്കാര്‍ ആശുപത്രികളും അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കും..
നാറ്റ് ടെസ്റ്റ് അനുവദിക്കണമെന്നും , ആലുവ നഗരസഭയിൽ ഹോമിയോ ഡിസ്പൻസറി അനുവദിക്കണമെന്നും
ജില്ലാ ആശുപത്രിയിൽ പുതിയ തസ്തികകൾ അനുവദിക്കണമെന്നും
ജില്ലാ ആശുപത്രിയിൽ എം.ആർ.ഐ. സ്കാൻ അനുവദിക്കണമെന്നും
യോഗത്തിൽ അധ്യക്ഷത വഹിച്ച അൻവർസാദത്ത് എം.എൽ.എ. ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ ജീറിയാട്രിക് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 95 ലക്ഷം രൂപ ചെലവില്‍ കെട്ടിടവും 68 ലക്ഷം രൂപ ചെലവില്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു., ആലുവ നഗരസഭാ ചെയര്മാന് എം.ഒ ജോണ്‍ മുഖ്യ അതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം ആമുഖ പ്രസംഗം നടത്തി.ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോമി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ,ശാരദ മോഹന്‍, ഷൈനി ജോര്‍ജ്, എ.എസ് അനില്‍ കുമാര്‍, കെ.വി രവീന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ പി.പി ജെയിംസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ ആശ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി.രോഹിണി, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലത.പി.എസ് എന്നിവർ പ്രസംഗിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ് നന്ദി പറഞ്ഞു.മറ്റ് ജനപ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.