മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപാസ് സ്ഥലം ഏറ്റെടുപ്പ് സര്‍വ്വേ നടപടികള്‍ക്ക് മുന്നോടിയായുള്ള സ്ഥലപരിശോധനകള്‍ പൂര്‍ത്തിയായി. പൊതു മരാമത്ത് റവന്യു വകുപ്പ് മന്ത്രിമാരുമായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ നടത്തിയ സംയുക്ത പരിശോധനയിലാണ് സ്ഥലപരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. മാറാടി വില്ലേജിലെ 130 കവലയില്‍ തുടങ്ങി മുറിക്കല്‍ പാലത്തില്‍ അവസാനിക്കുന്ന 1.8 ഹെക്ടര്‍ സ്ഥലവും പാലത്തിന് മറുവശത്ത് വെള്ളൂര്‍ കുന്നം വില്ലേജില്‍ പെട്ടതുമായ മുഴുവന്‍ സ്ഥലത്തിന്റെയും സ്ഥല പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി എംഎല്‍എ പറഞ്ഞു.
സ്ഥലം ഏറ്റെടുപ്പിന്റെ ഭാഗമായി 2019 ല്‍ ഡിസംബറില്‍ സര്‍വ്വേ നടപടി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ച പല അതിരു കല്ലുകളും കാണാതായിരുന്നു. തുടര്‍ന്ന് മാര്‍ക്ക് ചെയ്ത സ്ഥലങ്ങളുടെ പരിശോധനയാണ് ഇന്നലെ നടന്നത്. ഒറ്റ ദിവസം കൊണ്ടാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സംയുക്ത പരിശോധനക്കിടെ കടാതിയില്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേ കല്ല് കാണാതായി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വിവരം അറിഞ് എംഎല്‍എ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുമ്പ് സ്ഥാപിച്ച സര്‍വ്വേ കല്പ് കണ്ടെത്തിയത് . ഏലിയാമ്മയുടെ വസ്തുവിലെ സര്‍വ്വേ കല്ലാണ് കാടിനും ചപ്പുചവറുകള്‍ക്കിടയിലും പെട്ട് കാണാതായത്.
കേരള റോഡ് ഫണ്ട് ബോഡ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ മിനി മാത്യു, റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷിജി കരുണാകരന്, എന്‍ എച്ച് നമ്പര്‍ വണ്‍ കാക്കനാട് തഹസീല്‍ദാര്‍ ബോബി റോസ്, ലാന്റ് അക്വിസേഷന്‍ സര്‍വ്വയര്‍ ജി. സുനില്‍, കോതമംഗലം താലൂക്ക് സര്‍വ്വയര്‍ ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ഉദ്യോഗസ്ഥരാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. മാത്യു കുഴല്നാടന് എഎല്‍എയും ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി സര്‍വ്വേ നടപടികള്‍ക്ക് നേതൃത്വം നല്കി.
എംഎല്‍എയുടെ നിരന്തര ശ്രമഫലമായാണ് പദ്ധതിയുടെ പ്രധാന തടസമായ പാലത്തിന്റെ അനുബന്ധ സ്ഥലം ഏറ്റെടുക്കലെന്ന സുപ്രധാന നേട്ടം വേഗത്തില്‍ പൂര്‍ത്തിയായത്. അനുബന്ധ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ തിരക്ക് ഒഴിവാകും. വര്‍ഷങ്ങളായുള്ള നാടിന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുക. നേരത്തെ മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയില്‍ ബൈപാസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് മന്ത്രി നല്‍കിയിരുന്നു.
മൂവാറ്റുപുഴയുടെ പൊതു വികസനം സംബന്ധിച്ച് ജനപ്രതിനിധികളുമായി മാത്യു കുഴല്നാടന് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ നിര്‍ദേശങ്ങല്‍ പരിഗണിച്ച് മുന്‍ഗണനാ ക്രമത്തില്‍ ടൗണ്‍ വികസനവും മുറിക്കല്ല് പാലവും പൂര്‍ത്തിയാക്കാനായിരുന്നു ധാരണ. തുടര്‍ന്ന് എംഎല്‍എ മന്ത്രിയുമായി നിരന്തരം ഇടപെടല്‍ നടത്തിയാണ് നടപടി വേഗത്തിലാക്കിയത്.