മൂവാറ്റുപുഴ:- കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ആയ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന മൂവാറ്റുപുഴ താലൂക്കില്‍ നിന്നുള്ള 83 അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് അയച്ചതായി എല്‍ദോ എബ്രഹാം എംഎല്‍എ അറിയിച്ചു.ഒഡീഷ സംസ്ഥാനക്കാരായ 69 അതിഥി തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും,ബീഹാര്‍ സ്വദേശികളായ 14 പേര് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ ആണ് നാട്ടിലേക്ക് മടങ്ങിയത്.മൂവാറ്റുപുഴ താലൂക്കില്‍ കാവുംങ്കര മാര്‍ക്കറ്റിലും മുളവൂര്‍ വില്ലേജ് ഓഫീസിലുമാണ് രജിസ്ട്രേഷന് കൗണ്ടര്‍ ഒരുക്കിയിരുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ഘട്ടം ഘട്ടമായി നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ എര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
Home LOCALErnakulam കോവിഡ് -19 :മൂവാറ്റുപുഴ താലൂക്കില്‍ നിന്നും 83 അതിഥി തൊഴിലാളികളെ നാട്ടിലേക്ക്അയച്ചു: എല്‍ദോ എബ്രഹാം എംഎല്‍എ.