മൂവാറ്റുപുഴ: മാര്‍ക്കറ്റ് ബസ്റ്റാന്റിന് സമീപം വര്‍ക് ഷോപ്പില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ഫയര്സ്റ്റേഷന് എതിര് വശത്തെ മരോട്ടിക്കല്‍ വര്‍ക് ഷോപ്പിന് പിന്നിലാണ് തീകത്തിയത്. ഇവിടെ കിടന്നിരുന്ന പൊളിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങളാണ് കത്തിയത്. പള്ളിയില്‍ പോയ ആളുകളാണ് തീകത്തുന്നത് കണ്ടത്.
വര്‍ക് ഷോപ്പിന് പിന്നിലെ സ്ഥലത്തും സമീപത്തെ പറമ്പിലുമായി വാഹനങ്ങളുടെ വേസ്റ്റുകള്‍ കിടന്നിരുന്നു. ടയറുകളും ഓയിലും പടുതകളും അടക്കം അഗ്നിക്കിരയായി. ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമാാണുള്ളത്. ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടലാണ് സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ കത്താതിരിക്കാന്‍ കാരണം. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഫയര്‍ഫോഴ്സിന്റെ 4 വാഹനങ്ങള്‍ മണിക്കൂറുകള്‍ എടുത്ത് 7 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കോതമംഗലത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജിജി മോന്, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സിദ്ധീക്ക് ഇസ്മയില്‍, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ഷമീര്‍ ഖാന്. മുകേഷ്, ലിബിന് ജയിംസ്, അനിഷ്കുമാര്‍.പി.ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീയണച്ചത്.